വണ്ടിപ്പെരിയാറില്‍ രക്തസാക്ഷിത്വ ദിനാചരണം
വണ്ടിപ്പെരിയാറില്‍ രക്തസാക്ഷിത്വ ദിനാചരണം

ഇടുക്കി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. എഐസിസി അംഗം അഡ്വ. ഇഎം ആഗസ്തി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസ് ഇടയ്ക്കാട്ടിന്റെ ഛായാചിത്രം വള്ളക്കടവ് മണ്ഡലം കമ്മറ്റി ഓഫീസില്‍ അനാഛാദനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, പി എ അബ്ദുള്‍ റഷീദ്, ആര്‍ ഗണേശന്‍, ഷാജി പൈനാടത്ത്, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, പീരുമേട് മേഖല പ്രസിഡന്റ് കെ എ സിദ്ധിഖ്, ജില്ലാ സെക്രട്ടറി വി ജി ദിലീപ്, നേതാക്കളായ ഷാജി കുരിശുംമൂട്, എം ഉദയസൂര്യന്‍, ബാബു ആന്റപ്പന്‍, ഗണേശന്‍ അരുവിപ്ലാക്കല്‍, ഉമ്മര്‍ ടി എച്ച്, അബ്ദുള്‍ സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






