വണ്ടിപ്പെരിയാറില്‍ നിന്ന് അരുള്‍മിഗു ആദിപരാശക്തി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം ആരംഭിച്ചു
വണ്ടിപ്പെരിയാറില്‍ നിന്ന് അരുള്‍മിഗു ആദിപരാശക്തി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം ആരംഭിച്ചു

ഇടുക്കി: തമിഴ്‌നാട്ടിലെ പ്രശ്ത തീര്‍ഥാടന കേന്ദ്രമായ അരുള്‍മിഗു ആദിപരാശക്തി ക്ഷേത്രത്തിലേക്ക് വണ്ടിപ്പെരിയാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ഥാടനം ആരംഭിച്ചു. ജാതി മത സമുദായ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ശ്രീകോവിലിനുള്ളില്‍ കയറി പ്രതിഷ്ഠയായ ദേവിയെ ആരാധിക്കാമെന്നതാണ് പ്രത്യേകത. അങ്ക പ്രദക്ഷിണം, നവരാത്രി നാളിലെ അഡികളര്‍ വിശുദ്ധ അഗണ്ഡീ തെളിയിക്കല്‍, നാഗപീഠത്തില്‍ നാരങ്ങാദീപം തെളിയിക്കല്‍ എന്നീ ആചാരങ്ങള്‍ പാപവിമോചനത്തിനും കുടുംബത്തിന്റെ ഐശ്യരത്തിനും വേണ്ടി നടത്തുന്നുവെന്നാണ് വിശ്വാസം. ശബരിമല തീര്‍ഥാടനം പോലെ വ്രതശുദ്ധിയോടെ ചുവപ്പ് മാലചാര്‍ത്തി ഇരുമുടിക്കെട്ടുമേന്തിയാണ് തീര്‍ഥാടനം ആരംഭിക്കുന്നത്.
What's Your Reaction?






