വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകളില്‍ 4 ജീവനക്കാരെ മാത്രം പിരിച്ചുവിട്ട നടപടികള്‍ പ്രഹസനമാണെന്ന് കോണ്‍ഗ്രസ്. എന്നാല്‍ കാലാകാലങ്ങളായി തൊഴിലുറപ്പ് പദ്ധതികളില്‍ നടന്നുവന്നിരുന്ന ക്രമക്കേടുകള്‍ കൂടി കണ്ടെത്തുകയും സമഗ്ര അന്വേഷണം നടത്തി ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഷാജിപൈനാടത്ത്, പി.എ അബ്ദുള്‍ റഷീദ്, ആര്‍. ഗണേശന്‍ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡിടി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍ നേതാക്കളായ പി.ആര്‍. അയ്യപ്പന്‍, പി.ടി. വര്‍ഗ്ഗീസ് എം. ഉദയസൂര്യന്‍ കെ.എ സിദ്ധിഖ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






