അയ്യപ്പന്‍കോവിലില്‍ നേച്ചര്‍ ഫ്രഷ് പ്രവര്‍ത്തനമാരംഭിച്ചു

അയ്യപ്പന്‍കോവിലില്‍ നേച്ചര്‍ ഫ്രഷ് പ്രവര്‍ത്തനമാരംഭിച്ചു

Aug 27, 2024 - 22:32
 0
അയ്യപ്പന്‍കോവിലില്‍ നേച്ചര്‍ ഫ്രഷ് പ്രവര്‍ത്തനമാരംഭിച്ചു
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാ മിഷന്റെ സഹായത്തോടെ നേച്ചര്‍ ഫ്രഷ് എന്ന പേരില്‍ ആരംഭിച്ച സംരംഭത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശേഖരിച്ച് - ന്യായവിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യം. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ കണ്ടെത്തി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ്  സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത  സാജന്‍ പറഞ്ഞു. പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍,  പഞ്ചായത്തംഗങ്ങളായ സുമോദ് ജോസഫ് , ജോമോന്‍ വെട്ടിക്കാലായില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ , കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow