വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അമ്പലപ്പടി സ്വദേശി മുല്ലൂപറമ്പില്‍ മുരളിധരന്റെ അരയേക്കറോളം വരുന്ന വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നെത്തിയ കാട്ടാനകള്‍ പെരിയാര്‍ നദി കടന്ന് അമ്പലപ്പടി റോഡില്‍ എത്തി. അവിടുന്ന് വഞ്ചിവയല്‍ സ്‌കൂളിന് സമീപമെത്തി. കട്ടാനക്കൂട്ടങ്ങള്‍ വന്നതറിഞ്ഞ നാട്ടുകാരായ കണ്ണനും മുരളീധരനും ചേര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാന്‍ നിര്‍ത്തി വാഴകളാണ് നശിപ്പിച്ചത്. കൂടാതെ സമീപപ്രദേശത്ത് ശോഭന , സാംകുട്ടി മണ്ണൂശ്ശേരി ഷാജി എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങള്‍ നശിപ്പിച്ചു. വനപാലകരും നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് രാവിലെ ആറോടെ കട്ടാനക്കൂട്ടങ്ങള്‍ കാട്ടിലേയ്ക്ക് മടങ്ങി.
What's Your Reaction?






