ഇടുക്കി: കട്ടപ്പന മേട്ടുക്കുഴി അങ്കണവാടിയിലെ പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം ഉദ്ഘാടനം ചെയ്തു. വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. അങ്കണവാടി അധ്യാപിക സിനി കല്ലേപ്പള്ളിയില്‍ അധ്യക്ഷയായി. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. രഞ്ജിത്ത് രവീന്ദ്രന്‍, ഷീബ വിജയന്‍, ആശാവര്‍ക്കര്‍ അനില മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.