കാഞ്ചിയാറില്‍ 16കാരി തൂങ്ങി മരിച്ചനിലയില്‍

കാഞ്ചിയാറില്‍ 16കാരി തൂങ്ങി മരിച്ചനിലയില്‍

Jun 12, 2025 - 09:30
Jun 12, 2025 - 13:35
 0
കാഞ്ചിയാറില്‍ 16കാരി തൂങ്ങി മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ 16 വയസുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകട കക്കാട്ട് ഉദയന്റെ മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്. പുലര്‍ച്ചെ 4.30 ഓടെ വീട്ടുകാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പുറത്തുള്ള ചെറിയമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് ദാരുണസംഭവം. വീട്ടില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow