മഴയും കാറ്റും: പുളിയന്‍മലയില്‍ വ്യാപക കൃഷിനാശം

മഴയും കാറ്റും: പുളിയന്‍മലയില്‍ വ്യാപക കൃഷിനാശം

Jun 11, 2025 - 16:50
 0
മഴയും കാറ്റും: പുളിയന്‍മലയില്‍ വ്യാപക കൃഷിനാശം
This is the title of the web page

ഇടുക്കി: ചൊവ്വാഴ്ച കനത്തമഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ പുളിയന്‍മലയില്‍ വ്യാപക കൃഷിനാശം. അമ്പലമേട് ചിറക്കകത്ത് ലതിക ഉണ്ണികൃഷ്ണന്റെ 2 ഏക്കര്‍ സ്ഥലത്തെ ഏലംകൃഷി നശിച്ചു. ആയിരത്തിലേറെ ഏലച്ചെടികളാണ് ഒടിഞ്ഞുവീണത്. 45 ദിവസത്തിനുശേഷം വിളവെടുക്കാനിരുന്ന ചെടികള്‍ നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വിധവയായ ലതിക ഒറ്റയ്ക്കാണ് കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും. വര്‍ഷങ്ങള്‍ക്കുശേഷമാണ് മേഖലയില്‍ ശക്തമായ കാറ്റ് വീശിയടിക്കുന്നത്. പുനഃകൃഷി നടത്താന്‍ ലക്ഷങ്ങള്‍ ചെലവാകും. 2024ലെ വരള്‍ച്ചയ്ക്കുശേഷം വലിയ കഠിനാധ്വാനം നടത്തിയാണ് പലരും കൃഷി മെച്ചപ്പെടുത്തിയെടുത്തത്. ഇതിനിടെ ഇരുട്ടടിയായി കാലവര്‍ഷവും നാശമുണ്ടാക്കുന്നു. കൃഷിവകുപ്പില്‍നിന്ന് ധനസഹായം ലഭ്യമാക്കണമെന്ന് ലതിക ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow