ചെമ്പകപ്പാറ-കള്ളിപ്പാറ റോഡില്‍ യാത്രാക്ലേശം രൂക്ഷം: പ്രതിഷേധവുമായി നാട്ടുകാര്‍ 

ചെമ്പകപ്പാറ-കള്ളിപ്പാറ റോഡില്‍ യാത്രാക്ലേശം രൂക്ഷം: പ്രതിഷേധവുമായി നാട്ടുകാര്‍ 

Apr 17, 2026 - 13:51
 0
ചെമ്പകപ്പാറ-കള്ളിപ്പാറ റോഡില്‍ യാത്രാക്ലേശം രൂക്ഷം: പ്രതിഷേധവുമായി നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലുള്‍പ്പെട്ട ചെമ്പകപ്പാറ-കള്ളിപ്പാറ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം ശക്തം. ചെമ്പകപ്പാറയില്‍നിന്ന് തോപ്രാംകുടി, പടമുഖം, മുരിക്കാശേരി ഭാഗത്തേയ്ക്ക് വേത്തില്‍ എത്താന്‍ സാധിക്കുന്ന റോഡില്‍ കഴിഞ്ഞ 5 വര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്തിട്ടില്ല. രാജ്യസഭാ എംപി ആയിരുന്ന പി ജെ കുര്യന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മുന്‍ എംപി അഡ്വ. പി ടി തോമസിന്റെ  ശ്രമഫലമായി ഹില്‍ ഏരിയ ഡെവലപ്‌മെന്റ്  അതോറിറ്റിയില്‍ നിന്നും  അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായിരുന്ന അഡ്വ. എബി തോമസ്, സെലിന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും വാത്തിക്കുടി പഞ്ചായത്തംഗമായിരുന്ന തങ്കച്ചന്‍ കാരയ്ക്കാവയലിന്റെ മെയിന്റന്‍സ് ഗ്രാന്റ്, പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. 2020 വരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ്മി ജോര്‍ജ് എട്ട് ലക്ഷം രൂപ അനുവദിച്ച്  റോഡിന്റെ കുറച്ചുഭാഗം നവീകരിച്ചിരുന്നു. ബാക്കിയുള്ള 500 മീറ്ററാണ് നിലവില്‍ തകര്‍ന്നുകിടക്കുന്നത്. ഈ ഭാഗം ചെങ്കുത്തായ കയറ്റവും ഇറക്കവുമായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. വേനല്‍ കടുത്തതോടെ ഈ പ്രദേശങ്ങളിലുള്ളവര്‍ വാഹനങ്ങളിലാണ് കുടിവെള്ളം എത്തിക്കുന്നത്. റോഡ് തകര്‍ന്നതിനാല്‍ വാഹനം എത്താത്തതിനാല്‍ കുടിവെള്ളത്തിനും പ്രദേശവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എത്രയും വേഗം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow