കുമളി പഞ്ചായത്ത് നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാമത്: സമാഹരിച്ചത് 3.5 കോടി 

കുമളി പഞ്ചായത്ത് നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാമത്: സമാഹരിച്ചത് 3.5 കോടി 

Apr 17, 2026 - 11:07
 0
കുമളി പഞ്ചായത്ത് നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാമത്: സമാഹരിച്ചത് 3.5 കോടി 
This is the title of the web page

ഇടുക്കി: നികുതി പിരിവില്‍ റെക്കോര്‍ഡ് നേട്ടവുമായി കുമളി പഞ്ചായത്ത്. 2025- 26ലെ സാമ്പത്തിക വര്‍ഷത്തില്‍ 3,50,17,970 കോടി കെട്ടിടനികുതിയിനത്തില്‍ പിരിച്ചെടുത്തുകൊണ്ടാണ് കുമളി പഞ്ചായത്ത് നികുതി പിരിവില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനതലത്തില്‍ രണ്ടാമതുമെത്തി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്താണ് 5,68,22,794 കോടി പിരിച്ചെടുത്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയത്. നികുതി ദായകരുടെ സൗകര്യാര്‍ഥം മാര്‍ച്ച് മാസത്തില്‍ വിവിധ സ്ഥലങ്ങളില്‍ കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നികുതി അടയ്ക്കാനുള്ള അറിയിപ്പ് നല്‍കുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നികുതി അടയ്ക്കാനുള്ള സൗകര്യവും കുമളി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയിരുന്നു. 2025-26ലെ നികുതി കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം എല്ലാവരുടെയും പൂര്‍ണമായ സഹകരണത്തോടെയാണ് സാധിച്ചതെന്നും കുമളിയില്‍ നിരവധി കെട്ടിടങ്ങളുള്ള തമിഴ്‌നാട് സ്വദേശികളെ അവരുടെ നാടുകളില്‍ പോയി കണ്ട് കുടിശിക പിരിച്ചെടുക്കാനും സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും കഠിന പരിശ്രമമാണ് 80 ശതമാനവും നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞത്. പഞ്ചായത്ത് ഭരണസമിതി ഒന്നാകെ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയും സഹകരണവും നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow