ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍

ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍

Apr 17, 2026 - 10:52
 0
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവം 18ന് ആരംഭിക്കും. തന്ത്രി ജിതിന്‍ ഗോപാലന്‍, മേല്‍ശാന്തി ടി എസ് സജി എന്നിവര്‍ നേതൃത്വം നല്‍കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ദേവിക്ക് പൂമൂടല്‍, ഗണപതിക്ക് ഉണ്ണിയപ്പം മൂടല്‍, കാര്‍ത്തിക പൊങ്കാല, അഷ്ടനാഗപൂജ, മഹാദേവന് 101 കുടം പാലഭിഷേകം, താലപ്പൊലി ഘോഷയാത്ര, പ്രസാദമൂട്ട് തുടങ്ങിയ പ്രധാന ക്ഷേത്രാചാര ചടങ്ങുകളും, പ്രാദേശിക കലാപരിപാടികള്‍ക്കൊപ്പം ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗ്ഗ കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും,  ഇരട്ടയാര്‍ നോര്‍ത്ത് ത്രീനേത്രയും കൊച്ചുകമാഷി കൃഷ്ണഗാഥയും ചേര്‍ന്നവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും, ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം സിജു കൊച്ചിന്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. പ്രസിഡന്റ് എ എസ് രാജേഷ്, വൈസ് പ്രസിഡന്റ് ടി ജി പ്രഭാകരന്‍, സെക്രട്ടറി രാജന്‍ ദാമോദരന്‍, വി ജി പുരുഷോത്തമന്‍, രാജേഷ് തെക്കേപൊയ്കയില്‍, ടി എസ് ഗോപാലകൃഷ്ണന്‍, അശ്വിന്‍ രാജേഷ്, മനു കെ കെ, ശോഭന പ്രഭാകരന്‍, രമണി കുഞ്ഞുമോന്‍, ആശ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow