ചങ്ങനാശേരി അതിരൂപതാംഗം ഫാ. തോമസ് ആയില അന്തരിച്ചു
ചങ്ങനാശേരി അതിരൂപതാംഗം ഫാ. തോമസ് ആയില അന്തരിച്ചു

ഇടുക്കി: ചങ്ങനാശേരി അതിരൂപതാംഗവും ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി(ചാസ്) സ്ഥാപക ഡയറക്ടറുമായ ഫാ. തോമസ് ആയില (89) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.15ന് ആര്‍ച്ച്ബിഷപ്മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശുശ്രൂഷ നടത്തിയശേഷം 11ന് മണിമല ഹോളിമാഗി ഫൊറോന പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും.
1936 സെപ്റ്റംബര്‍ 21-ന് മണിമല ആയില വര്‍ഗീസ്-അന്നമ്മ ദമ്പതിമാരുടെ മകനായാണ് ജനനം. 1964-ല്‍ മാര്‍ മാത്യു കാവുകാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍പള്ളി, ഫാത്തിമാപുരം പള്ളികളില്‍ അസിസ്റ്റന്റ് വികാരി, പാലൂര്‍ക്കാവ്, കാഞ്ചിയാര്‍, പഴയകൊരട്ടി, കിടങ്ങറ, പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. 2016മുതല്‍ ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവതത്തിലായിരുന്നു. സഹോദരങ്ങള്‍: എ.വി.ആന്റണി (മണിമല), സിസ്റ്റര്‍ കാതറൈന്‍ എഫ്എംഎ (തൃശ്ശൂര്‍), സിസ്റ്റര്‍ മേരി എഫഎംഎ (കൊരട്ടി), എ.വി.ചാക്കോ (അണക്കര), തങ്കമ്മ കരിമാന്തടത്തില്‍ (രാമപുരം), മോളി പൊഴിക്കോട് (ചങ്ങനാശ്ശേരി), പരേതരായ എ.വി.ജോസഫ്, ബ്രദര്‍ മാത്യു എസ്ഡിബി.
മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. രാത്രി ഏഴിന് മണിമലയിലുള്ള സഹോദരന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിക്കും.
What's Your Reaction?






