വണ്ടിപ്പെരിയാര്‍-സത്രം റോഡിന്റെ ശോച്യാവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

വണ്ടിപ്പെരിയാര്‍-സത്രം റോഡിന്റെ ശോച്യാവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

Oct 26, 2023 - 03:19
Jul 6, 2024 - 08:28
 0
വണ്ടിപ്പെരിയാര്‍-സത്രം റോഡിന്റെ ശോച്യാവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാറില്‍ നിന്ന് ശബരിമലയുടെ പ്രധാന ഇടത്താവളമായ സത്രത്തേയ്ക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞദിവസം ഹൈറേഞ്ച് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലക്ടറോട് പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം വി. കെ. ബീനാകുമാരി നിര്‍ദേശിച്ചു.

13.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 2013ല്‍ വണ്‍ ടൈം മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി പിഡബ്ല്യുഡി വീതികൂട്ടി നവീകരിച്ചെങ്കിലും പിന്നീട് അറ്റകുറ്റപ്പണി നടത്തിയില്ല. 12 വര്‍ഷമായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ റോഡില്‍ ഗതാഗതം ദുഷ്‌കരമാണ്. വണ്‍ ടൈം മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തിയതിനാല്‍ റോഡ് വകുപ്പിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടില്ല. ഇതിനാല്‍ അറ്റകുറ്റപ്പണി ചെയ്യാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചാല്‍ മാത്രമേ റോഡ് പുനര്‍നിര്‍മിക്കാനാകൂ. മണ്ഡലകാലമായതോടെ റോഡില്‍ വാഹനത്തിരക്കേറി. കഴിഞ്ഞദിവസം വാഴൂര്‍ സോമന്‍ എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ റോഡിന്റെ അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കാന്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow