കെസിവൈഎം ഇടുക്കി രൂപതാ കലോത്സവം 2ന് പാറത്തോട്ടില്‍ നടക്കും
കെസിവൈഎം ഇടുക്കി രൂപതാ കലോത്സവം 2ന് പാറത്തോട്ടില്‍ നടക്കും

ഇടുക്കി: കെസിവൈഎം നാലാമത് ഇടുക്കി രൂപതാ കലോത്സവം 2ന് പാറത്തോട്ടില്‍ നടക്കും. പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപതയിലെ 52 ഇടവകകളില്‍ നിന്ന് ആയിരത്തിലധികം യുവ കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. 14 വ്യക്തിഗത ഇനങ്ങളിലും 11 ഗ്രൂപ്പിനങ്ങളിലും മത്സരങ്ങള്‍ നടക്കും. പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാറത്തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ എന്നിവിടങ്ങള്‍ വേദിയാകും. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. രചനാ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സമാപന സമ്മേളനത്തില്‍ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. എബ്രഹാം പുറയാട്ട്, മോണ്‍. ജോസ് നരിതൂക്കില്‍, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ എം, രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്്, അനിമേറ്റര്‍ സിസ്റ്റര്‍ ലിന്റ എസ്എബിഎസ്, സാം സണ്ണി, അമല്‍ ജിജു ജോസഫ്, സൗപര്‍ണിക സന്തോഷ്, അലക്സ് തോമസ്, ഡമില്‍ കെ ഷിബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






