മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയായിരുന്നു ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മൂന്നാര്‍ ഡിവൈഎസ്പി അലക്സ് ബേബി ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതുവരെ കേസ് ലോക്കല്‍ പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടരുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. കഴിഞ്ഞ 23നാണ് ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജപാണ്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലുമായി 9 വെട്ടുകളാണ് അന്ന് കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 18അംഗ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഒരു മാസം പൂര്‍ത്തിയായിട്ടും പ്രതികളെ കുറിച്ചോ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും രഹസ്യവിവരം നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ബോക്‌സുകളും 150ലധികം പേരെ ചോദ്യം ചെയ്യലും നൂറിലേറെ പേരുടെ ഫോണ്‍ കോള്‍ പരിശോധനയുമൊക്കെ നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. എന്നാല്‍ പ്രതികളിപ്പോഴും കാണാമറയത്താണ്.
What's Your Reaction?






