മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി

ഇടുക്കി:മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ പരിപാടി നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കായി കിറ്റി ഷോ നടത്തിയത്. വിനോദ് നരനാട്ടാണ് കിറ്റി ഷോ അവതരിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ അധ്യക്ഷനായി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ് എന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്, ഷിനു മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






