കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

Dec 29, 2025 - 12:07
 0
കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കട്ടപ്പന വട്ടുകുന്നേല്‍പ്പടി പുത്തന്‍പുരക്കല്‍ പ്രിന്‍സിനാണ് തലയ്ക്ക് പരിക്കേറ്റത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു വാക്കത്തി ഉപയോഗിച്ച് വെട്ടിയെന്നാണ് പരാതി. പ്രിന്‍സിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. പ്രിന്‍സ് കട്ടപ്പനയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് വട്ടുകുന്നേല്‍പ്പടിയില്‍ വിഷ്ണുവിന്റെ സഹോദരനുമായി തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഷ്ണു വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. വിഷ്ണുവിനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി ജെ ബാബുവിന്റെ മകനാണ് പ്രിന്‍സ്. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചൊവ്വാഴ്ച വൈകിട്ട് 5ന് കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow