പെരിയാര്‍ വന്യജീവി സങ്കേതം 75ാം വാര്‍ഷികാഘോഷം: ജീപ്പ് റാലിക്ക് തേക്കടിയില്‍ സ്വീകരണം നല്‍കി
പെരിയാര്‍ വന്യജീവി സങ്കേതം 75ാം വാര്‍ഷികാഘോഷം: ജീപ്പ് റാലിക്ക് തേക്കടിയില്‍ സ്വീകരണം നല്‍കി

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജീപ്പ് റാലിക്ക് തേക്കടിയില്‍ സ്വീകരണം നല്‍കി. തേക്കടിയിലെത്തിയ റാലി ടീമിനെ ജില്ലാ കലക്ടര്‍ ദിനേശന്‍ ചെറുവത്ത് ഐഎഎസ്, പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജു ഐഎഫ്എസ്, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഐഎഫ്എ പ്രതിനിധി ഷാജി കുരിശുംമൂട, ഇഡിസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് എസ്, പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ എഫ്ഡിഎ പ്രതിനിധി ഷാജി എം കെ, പഞ്ചായത്ത് ഭാരവാഹികള്‍, ഇഡിസി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സിനിമാതാരം ലിജോമോളാണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. 21ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണന്‍, ഇഡിസി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 33 വാഹനങ്ങളിലായി 70ലേറെ പേര്‍ പങ്കെടുത്ത റാലി തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍, മേഘമല കടുവസങ്കേതം എന്നിവിടങ്ങളിലൂടെ കടന്നുപോകും.
What's Your Reaction?






