ഗുരുധര്‍മ പ്രചരണസഭ കാഞ്ചിയാറില്‍ ശ്രീനാരായണ ഗുരുസമാധി ആചരിച്ചു
ഗുരുധര്‍മ പ്രചരണസഭ കാഞ്ചിയാറില്‍ ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

ഇടുക്കി: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധര്‍മ പ്രചരണസഭ ജില്ലാ കമ്മിറ്റി ശ്രീനാരായണ ഗുരുസമാധി ആചരിച്ചു. കാഞ്ചിയാര്‍ - കക്കാട്ടുകട യൂണിറ്റില്‍ കേന്ദ്ര സമിതിയംഗം സി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഉപവാസത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ആത്മീയ പ്രഭാഷണം, പ്രാര്‍ഥന എന്നിവക്കുശേഷം അന്നദാനത്തോടെ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ,് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശശികുമാര്‍, കേന്ദ്ര സമിതിയംഗങ്ങളായ എസ് ഷിബു, ടി ആര്‍ സാനു, വൈസ് പ്രസിഡന്റ് രഘു പി ആര്‍, കമലാസനന്‍, സുരേഷ്, രാജീവ് കെ എസ,് മറ്റ് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






