യുഡിഎഫ് കാമാക്ഷി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ചേര്‍ന്നു
യുഡിഎഫ് കാമാക്ഷി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ചേര്‍ന്നു
ഇടുക്കി: യുഡിഎഫ് കാമാക്ഷി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തങ്കമണിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണവും നല്‍കി. കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ബി സെല്‍വം, ജയ്‌സണ്‍ കെ ആന്റണി, എസ് ടി അഗസ്റ്റിന്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോസഫ് മാണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിന്‍ ഐമനം, കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ബിജു കാലാപ്പറമ്പില്‍, സന്തോഷ് കൊള്ളിക്കുളവില്‍, അഡ്വ. അനീഷ് ജോര്‍ജ്, ജോയി കാട്ടുപാലം, ബിബിന്‍ ആനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

