യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ സ്ഥാനാര്‍ഥികള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്, തോമസ് മൈക്കിള്‍, ഇ കെ വാസു, കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ,അനീഷ് മണ്ണൂര്‍, സാവിയോ പള്ളിപ്പറമ്പില്‍, ആല്‍ബിന്‍ മണ്ണഞ്ചേരി തുടങ്ങിയ വര്‍ സംസാരിച്ചു.
What's Your Reaction?

