ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ജൂഡോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നന്ദന പ്രസാദ് 

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ജൂഡോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നന്ദന പ്രസാദ് 

Nov 28, 2025 - 10:33
 0
ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ജൂഡോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നന്ദന പ്രസാദ് 
This is the title of the web page

ഇടുക്കി: രാജസ്ഥാനില്‍ നടന്ന ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ജൂഡോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നെടുങ്കണ്ടം പൂവക്കുളത്ത് നന്ദന പ്രസാദ്. 78കിലോ താഴെ വിഭാഗത്തിലാണ് നന്ദനയുടെ വിജയം. വിവിധ നാഷണല്‍ മത്സരങ്ങളില്‍ നിന്നായി 5 വെങ്കല മെഡലും സംസ്ഥാന മത്സരങ്ങളില്‍ 16 സ്വര്‍ണ മെഡലും നന്ദന നേടിയിട്ടുണ്ട്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഓള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി ജൂഡോ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നന്ദന പ്രസാദ്. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ 2-ാം വര്‍ഷ വിരുദ വിദ്യാര്‍ഥിനിയാണ്. മാതാവ്: ആശ ബാലകൃഷ്ണന്‍. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്റെ കീഴില്‍ സൈജു ചെറിയാന്‍, സച്ചിന്‍, മരിയാലി എന്നിവരാണ് പരിശീലകര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow