കട്ടപ്പന നിരപ്പേല്‍ക്കടയില്‍ വീടിനുനേരെ സാമൂഹിക വിരുദ്ധ ആക്രമണം
കട്ടപ്പന നിരപ്പേല്‍ക്കടയില്‍ വീടിനുനേരെ സാമൂഹിക വിരുദ്ധ ആക്രമണം
ഇടുക്കി: കട്ടപ്പന നിരപ്പേല്‍ക്കടയില്‍ വീടിനുനേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച അര്‍ധരാത്രി 12ഓടെ കോല്‍ക്കാട്ടില്‍ പൊന്നപ്പന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ട് എറിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് ജനലുകള്‍ തകര്‍ന്നു. ശബ്ദംകേട്ട് വീട്ടുകാരും അയല്‍വാസികളും പുറത്തിറങ്ങിയപ്പോഴേയ്ക്കും ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന.
What's Your Reaction?

