തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി എഎപി
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി എഎപി
ഇടുക്കി: കോതമംഗലം നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന കീരംപാറ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍നിന്ന് എഎപി സ്ഥാനാര്‍ഥിയായി ചന്ദ്രന്‍ കെ എസും, തൊട്ടടുത്ത പിണ്ടിമന പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍നിന്ന് സഹോദരന്‍ ഗോപിനാഥന്‍ കെ എസും ജനവിധി തേടുന്നു. റിട്ടേര്‍ഡ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ചന്ദ്രന്‍ കെ എസ് മത്സരരംഗത്ത് വന്നതോടെ ഇത്തവണ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. പിണ്ടിമന മൃഗാശുപത്രിയില്‍ 10 വര്‍ഷത്തോളം സേവനമനുഷ്ടിച്ചിട്ടുള്ള കെ എസ് ഗോപിനാഥന്‍ ജനങ്ങള്‍ക്കിടയില്‍ എറെ സ്വീകാര്യനും ശക്തമായ പൊതുപ്രവര്‍ത്തകനും എഎപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമാണ്.
What's Your Reaction?

