കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന്റെ എന്‍എസ്എസ് ക്യാമ്പ് വണ്ടിപ്പെരിയാറില്‍ തുടങ്ങി
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന്റെ എന്‍എസ്എസ് ക്യാമ്പ് വണ്ടിപ്പെരിയാറില്‍ തുടങ്ങി
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന്റെ എന്‍എസ്എസ് ക്യാമ്പ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. വണ്ടിപ്പെരിയാര്‍ എസ്‌ഐ അമൃത് സിങ് നായകം എ ജെ ഉദ്ഘാടനം ചെയ്തു. 30ന് അവസാനിക്കുന്ന ക്യാമ്പില്‍ ലഹരിവിമുക്ത ക്യാമ്പയിന്‍, ശബരിമല ഇടത്താവളമായ സത്രത്ത് മെഗാ ക്ലീനിങ് ഡ്രൈവ്, മെഡിക്കല്‍ ക്യാമ്പ്, സ്വയംരക്ഷാ പരിശീലനം, സ്വയം തൊഴില്‍ പരിശീലനം, എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം, ദുരന്തനിവാരണ പരിശീലനം എന്നിവ സംഘടിപ്പിക്കും. പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മണിമേഖല മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍ രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ദേവി ഈശ്വരന്‍, പഞ്ചായത്തംഗം അശ്വതി ദിവാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുരുഗേശന്‍ എം, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് ഷൈനി ബിനു, സ്‌കൂള്‍ പിടിഎ ഭാ രാമരാജ് ആര്‍, സബീര്‍, കോമേഴ്സ് വിഭാഗം മേധാവി വിജയ്ജിത്ത് എ ജെ, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി മിനേര്‍ക സൂര്യ രവി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സുകന്യമോള്‍ സുരേഷ്, സുനീഷ്‌കുമാര്‍ സി, വോളന്റിയര്‍ സെക്രട്ടറിമാരായ കാവ്യാ സി, സാം മാത്യു എബ്രഹാം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.
What's Your Reaction?