വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'കലവറ' എന്ന പേരില്‍ ഭക്ഷ്യമേള നടത്തി. വിദ്യാര്‍ഥികള്‍ തയാറാക്കിയ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കല്‍, പാചകം, മനോഹരമായ ക്രമീകരണം, പ്രദര്‍ശനം, രുചിക്കൂട്ടുകള്‍, പരിചയപ്പെടുത്തല്‍ തുടങ്ങി എല്ലാ മേഖലകളിലും വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സൗഹൃദ ക്ലബ്, എന്‍സിസി, എന്‍എസ്എസ് എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടന്ന മേള മാനേജര്‍ ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. വിജയികള്‍ക്ക് പിടിഎ പ്രസിഡന്റ് ജോളി ജോണ്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, റീന ചെറിയാന്‍, സിജോ ജോണ്‍, അജിന്‍ ടി ചുമ്മാര്‍, ജോസിന്‍ കെ ജോസ്, അഞ്ജലി എം ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

