ഭൂമി തരംമാറ്റ അദാലത്ത്; ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു

ഭൂമി തരംമാറ്റ അദാലത്ത്; ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു

Jan 25, 2024 - 22:56
Jul 11, 2024 - 23:12
 0
ഭൂമി തരംമാറ്റ അദാലത്ത്; ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: ഇടുക്കി ജില്ലയിൽ ഭൂമി തരംമാറ്റം അദാലത്തില്‍ 375 ഭൂമി തരം മാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് മാറ്റം നടത്തി ഉത്തരവ് നല്‍കിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വെച്ച് സിബി ജോര്‍ജ്, സെലിന്‍ ജോസഫ്, ജോര്‍ജ് സി കെ, കെ മുരളീധരന്‍, തോമസ് മാത്യു, ജോബി ടി ചാക്കോ, സാജന്‍ ജി പുന്നക്കല്‍, മാത്യു വര്‍ഗീസ് എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ തരംമാറ്റ ഉത്തരവ് കൈമാറി.

പരിപാടിയില്‍ സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, വി.എം. ജയകൃഷ്ണണ്‍, ഡെ. കളക്ടര്‍മാരായ മനോജ് കെ, ദീപ കെ പി, ജോളി ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow