മഴയും ഗതാഗതക്കുരുക്കും: മൂന്നാറില്‍ സഞ്ചാരികള്‍ കുറഞ്ഞു
മഴയും ഗതാഗതക്കുരുക്കും: മൂന്നാറില്‍ സഞ്ചാരികള്‍ കുറഞ്ഞു
ഇടുക്കി: കനത്തമഴയും ഗതാഗതക്കുരുക്കും മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പകുതി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവുള്ളതായാണ് കണ്ടെത്തല്‍. ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി ബോട്ടിങ് സെന്റര്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ മഴ കുറയുന്ന സെപ്റ്റംബര്‍ മുതല്‍ മൂന്നാറില്‍ സഞ്ചാരികള്‍ കൂടുതലായി എത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരുന്നു. എന്നാല്‍, ഇത്തവണ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ഇടവിട്ടുള്ള മഴയും ഗതാഗതക്കുരുക്കും വെല്ലുവിളിയായതായി വിലയിരുത്തപ്പെടുന്നു. വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളും ഓണ്‍ലൈന്‍ ടാക്സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തിരിച്ചടിയായതായും കരുതുന്നു. ക്രിസ്മസ് കാലത്ത് തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ക്കുശേഷം മധ്യവേനല്‍ അവധിക്കാലത്താണ് സഞ്ചാരികള്‍ കൂടുതലായി മൂന്നാറില്‍ എത്തുന്നത്.
What's Your Reaction?