അക്രമാസക്തനായി പടയപ്പ: മാട്ടുപ്പെട്ടിയില്‍ വഴിയോരക്കടകള്‍ തകര്‍ത്തു

അക്രമാസക്തനായി പടയപ്പ: മാട്ടുപ്പെട്ടിയില്‍ വഴിയോക്കടകള്‍ തകര്‍ത്തു

Dec 7, 2025 - 17:06
Dec 7, 2025 - 17:31
 0
അക്രമാസക്തനായി പടയപ്പ: മാട്ടുപ്പെട്ടിയില്‍ വഴിയോരക്കടകള്‍ തകര്‍ത്തു
This is the title of the web page

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ അതിക്രമം. മാട്ടുപ്പെട്ടിയില്‍ വഴിയോരക്കടകള്‍ തകര്‍ത്ത കാട്ടാന നെറ്റിമേട്ടിലെ ലയങ്ങളിലെ കൃഷിയും നശിപ്പിച്ചു. കഴിഞ്ഞദിവസവും മാട്ടുപ്പെട്ടിയില്‍ അതിക്രമം നടത്തിയിരുന്നു. അക്രമാസക്തനായ കാട്ടാനയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. ലാക്കാട് എസ്റ്റേറ്റിലെത്തിയ കാട്ടുകൊമ്പന്‍ കഴിഞ്ഞദിവസം 4 കടകള്‍ തകര്‍ത്തിരുന്നു. ജനവാസ മേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാണ്. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ അക്രമാസക്തനാണ്. ഇത്തവണ മഴക്കാലത്തുപോലും കാട്ടിലേക്ക് മടങ്ങിയില്ല. വേനല്‍ക്കാലത്ത് കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow