സഹപാഠിക്ക് ഓണസമ്മാനമായി സ്‌നേഹ വീടൊരുക്കി ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
സഹപാഠിക്ക് ഓണസമ്മാനമായി സ്‌നേഹ വീടൊരുക്കി ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ഇടുക്കി: സഹപാഠിയുടെ വീടെന്ന സ്വപ്നത്തിന് കൈത്താങ്ങായി ഒരു വിദ്യാലയം മുഴുവന്‍ ഒന്നിച്ചപ്പോള്‍ ഓണം വെറുമൊരു ആഘോഷമല്ലെന്നും അത് സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉത്സവമാണെന്നും തെളിയിക്കുകയാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അധ്യാപകരും വിദ്യാര്‍ഥികളും വിവിധ സംഘടനകളും നാട്ടിലെ സുമനസുകളും ഒരുമിച്ചപ്പോള്‍ പിറന്നത് ഏകദേശം എട്ട് ലക്ഷം രൂപ ചെലവില്‍ ഒരു സ്‌നേഹഭവനം. ഓണത്തിന്റെ യഥാര്‍ഥ സന്ദേശമായ പങ്കുവയ്ക്കലിനും കരുതലിനും പുതിയ അര്‍ഥം നല്‍കുകയാണ് ഈ കൂട്ടായ്മ. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോര്‍ജ് തകിടിയേല്‍ താക്കോല്‍ കൈമാറി. കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജിജോ മണ്ണുക്കുളത്ത്, പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ എം എ, അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. പ്രിന്‍സ് പുളിയാങ്കല്‍, പഞ്ചായത്തംഗം ജിമ്മി ജോര്‍ജ്, ഹെഡ്മിസ്ട്രസ് റിനിമോള്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?