തൂക്കുപാലത്ത് ഓടിക്കൊണ്ടിരുന്ന കാറിനുപിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്
തൂക്കുപാലത്ത് ഓടിക്കൊണ്ടിരുന്ന കാറിനുപിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്
ഇടുക്കി: തൂക്കുപാലത്ത് ഓടിക്കൊണ്ടിരുന്ന കാറിനുപിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. തോവാളപ്പടി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കോമ്പമുക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് മാര്‍ക്കറ്റ് ജങ്ഷന് മുമ്പില്‍വച്ച് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികന്‍ റോഡിലേക്ക് തെറിച്ചുവീണാണ് അപകടം ഉണ്ടായത്. യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. മേഖലയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രണ്ടുമാസം മുമ്പാണ് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങളാണ് മേഖലയില്‍ അപകടത്തില്‍പ്പെട്ടത്.
What's Your Reaction?