സംഗീത നാടക അക്കാദമിയുടെ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു
സംഗീത നാടക അക്കാദമിയുടെ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരിച്ചു

ഇടുക്കി: കേരള സംഗീത നാടക അക്കാദമിയുടെ ജില്ലാ കേന്ദ്ര കലാസമിതി രൂപീകരണവും കലാസമിതി പ്രവർത്തകരുടെ കൺവൻഷനും നടത്തി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കവി കാഞ്ചിയാർ രാജൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, ദർശന ഫിലിം സൊസൈറ്റി പ്രസിഡന്റ് ഇ ജെ ജോസഫ്, നാടക രചയിതാവ് കെ സി ജോർജ്, കെ ആർ രാമചന്ദ്രൻ, എം സി ബോബൻ, അഡ്വ. വി എസ് ദിപു, ആർ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. കാഞ്ചിയാർ രാജൻ(പ്രസിഡന്റ്), എസ് സൂര്യലാൽ(ജനറൽ സെക്രട്ടറി), കെ സി ജോർജ്(വൈസ് പ്രസിഡന്റ്) എന്നിവരാണ് ഭാരവാഹികൾ
What's Your Reaction?






