ഇടുക്കി: നെടുങ്കണ്ടം ഡിലേഴ്സ് സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപ തുക മടക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് വയോധികര്‍ അടക്കമുള്ളവരാണ് പണത്തിനായി ബാങ്കില്‍ ഇരിയ്ക്കുന്നത്. നിക്ഷേപ തുകയുടെ പലിശ പോലും നല്‍കുന്നില്ലെന്നും, മാസങ്ങളായി ബാങ്കില്‍ കയറി ഇറങ്ങുകയാണെന്നും നിക്ഷേപകര്‍ പറഞ്ഞു