സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളില്‍
സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളില്‍

ഇടുക്കി: സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളില്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഏരിയ സെക്രട്ടറി വി ആര്‍ സജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിനുമുന്നോടിയായി പി ബി ഷാജി ക്യാപ്റ്റനും ജോയി ജോര്‍ജ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ 5ന് വൈകിട്ട് നാലിന് ഇരട്ടയാറില്‍ നിന്നാരംഭിക്കും. അനശ്വര രക്തസാക്ഷി കെ കെ വിനോദിന്റെ അമ്മ വള്ളിയമ്മ പതാക കൈമാറും. സ്വാഗതസംഘം ചെയര്‍മാന്‍ മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കട്ടപ്പന ഹില്‍ടൗണ്‍ ജങ്ഷനിലെത്തുന്ന ജാഥ, പ്രകടനമായി പ്രതിനിധി സമ്മേളന നഗറില്‍ എത്തിച്ചേരുമ്പോള്‍ ഏരിയ സെക്രട്ടറി വി ആര്‍ സജി ഏറ്റുവാങ്ങും.
6ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും. 7ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് നഗരത്തിലേക്ക് റെഡ് വളന്റിയര്‍ മാര്‍ച്ച്. പൊതുസമ്മേളനം കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും. ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടന്‍പാട്ട് അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മാത്യു ജോര്‍ജ്, കണ്‍വീനര്‍ എം സി ബിജു, ട്രഷറര്‍ ടോമി ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം ബിനു, കെ പി സുമോദ്, കെ സി ബിജു, ലിജോബി ബേബി, ഫൈസല്‍ ജാഫര്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






