കട്ടപ്പന ഗവ. ഐടിഐയില്‍ കെഎസ്‌യു ഉപവാസ സമരം
കട്ടപ്പന ഗവ. ഐടിഐയില്‍ കെഎസ്‌യു ഉപവാസ സമരം

ഇടുക്കി: ഐടിഎ കളിലെ എസിഡി, ഇഎസ് തസ്തികകളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ഗവ.ഐടിഎയില്‍ കെ.എസ്.യു. ഉപവാസ സമരം നടത്തി. ഐടിഐകളിലെ എ സി ഡി, ഇ എസ് അധ്യാപകരുടെ പോസ്റ്റ് വെട്ടികുറക്കുകയും, താല്‍ക്കാലിക അധ്യാപകരെ അറിയിപ്പില്ലാതെ നിയമിക്കരുതെന്ന നിര്‍ദേശമുണ്ടാകുകയും ചെയ്തതോടെ പല ഐടിഐകളിലും ഈ വിഷയങ്ങള്‍ക്ക് അധ്യാപകര്‍ ഇല്ലാത്ത സാഹചര്യമാണ് നിലവില്‍. അത് വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കട്ടപ്പന ഐടിഎയില്‍ കഴിഞ്ഞ 3 മാസമായി അധ്യാപകരില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നില്ല. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി റോബിന്‍ ജോര്‍ജ്, യൂണിറ്റ് അംഗങ്ങളായ ജെറോം ഷിബു, സൂര്യ പ്രകാശ്, ജോ പോള്‍, ബിബിന്‍ ബിജു, സഹത് സലീം, ഫെബിന്‍ എം ടോണി , റോയല്‍ വി രാജ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
What's Your Reaction?






