പീരുമേട് ടീ കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി ഫാക്ടറികള്‍ പൊളിച്ചുനീക്കി തുടങ്ങി
പീരുമേട് ടീ കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി ഫാക്ടറികള്‍ പൊളിച്ചുനീക്കി തുടങ്ങി

ഇടുക്കി: പീരുമേട് ടീ കമ്പനിയുടെ ചിന്തലാര്‍, ലോണ്‍ട്രി ഫാക്ടറികള്‍ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച രണ്ട് ഫാക്ടറികളും 24 വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ഇത് തുറന്നുപ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട തൊഴിലാളികളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും നടത്തിരുന്നു. തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കുന്നതിനായി കഴിഞ്ഞ ജൂണില്‍ 1 കോടി രൂപക്ക് സ്വകാര്യ കമ്പനിക്ക് ഫാക്ടറി വില്‍ക്കുകയും ഇത് പൊളിച്ചുമാറ്റുന്ന വിവരം പുതിയ ഉടമകള്‍ ട്രേഡ് യൂണിയനുകളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ യൂണിയനുകള്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. ഡിസംബര്‍ 13ന് തൊഴിലാളികള്‍ക്ക് കുടിശിക നല്‍കാമെന്ന് തോട്ടം ഉടമ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ഫാക്ടറി പൊളിക്കാവാന്‍ കോടതി അനുമതി നല്‍കി. ഫാക്ടറികയില്‍ നടത്തിയ പരിശോധനയില്‍ കൊളുന്ത് സംസ്‌കരിക്കുന്ന സി.ടി.സി മിഷന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍,ജനറേറ്ററുകള്‍, മോട്ടോറുകള്‍ എന്നിവ മോഷണം പോയതായി കണ്ടെത്തി. ഫാക്ടറി പൊളിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
What's Your Reaction?






