ഇരട്ടയാറില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി
ഇരട്ടയാറില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി

ഇടുക്കി: വെള്ളം നല്‍കാത്തതിന്റെ പേരില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി. ഇരട്ടയാര്‍ കൊച്ചുപുരയ്ക്കല്‍ ടോമി വര്‍ക്കി, ഭാര്യ അംബിക എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസി ഇരട്ടയാര്‍ നിരവത്തുപറമ്പില്‍ പാപ്പച്ചി, ഇയാളുടെ മക്കള്‍, കണ്ടലറിയാവുന്നവര്‍ എന്നിവര്‍ക്കെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന പാപ്പച്ചിക്ക് വെള്ളം പമ്പ് ചെയ്ത് നല്‍കിയില്ലെന്നുപറഞ്ഞ് വീട്ടില്‍ അതിക്രമിച്ചുകയറി ടോമിയേയും അംബികയേയും കൈയേറ്റം ചെയ്തു. ഒരുമണിക്കൂറിനുശേഷം കൂടുതല്‍ ആളുകളുമായി എത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ദമ്പതികളെ ആക്രമിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍, ജനാലകള്‍, കസേരകള്‍ എന്നിവ തല്ലിത്തകര്‍ത്തതായും പരാതിയില്‍ പറയുന്നു. ഇരുവരും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
What's Your Reaction?






