സിപിഐഎം സ്വരാജ് ലോക്കല്‍ സമ്മേളനം
സിപിഐഎം സ്വരാജ് ലോക്കല്‍ സമ്മേളനം

ഇടുക്കി: സിപിഐഎം സ്വരാജ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. തൊപ്പിപ്പാള ശ്രീധര്‍മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പതാകയുയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനത്തില്‍ കട്ടപ്പന ഏരിയ കമ്മറ്റിയംഗം കെ പി സജി താത്കാലിക അധ്യക്ഷനായി. തുടര്‍ന്ന് റെഡ് വളന്റിയര്‍ മാര്‍ച്ച് നടന്നു. സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ മാത്യു ജോര്‍ജ്, എം സി ബിജു, പൊന്നമ്മ സുഗതന്‍, കെ എന്‍ ബിനു, കെ സി ബിജു, ടോമി ജോര്‍ജ്, കാഞ്ചിയാര്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






