പശുമല പുതുക്കാട്ടില്‍ പോക്‌സോ കേസിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി
പശുമല പുതുക്കാട്ടില്‍ പോക്‌സോ കേസിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല പുതുക്കാട്ടില്‍ പോക്‌സോ കേസിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നുമെന്ന് പെണ്‍കുട്ടി പറഞ്ഞു. 2021 ല്‍ നടന്ന കേസില്‍ നവംബര്‍ 19ന് വണ്ടിപ്പെരിയാര്‍ പശുമല പുതുക്കാട് സ്വദേശിയായ ഷിബു കുറ്റക്കാരനല്ലായെന്ന് കോടതി കണ്ടെത്തുകയും വെറുതെ വിടുകയും ചെയ്തിരുന്നു. തനിക്കെതിരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലുണ്ടാക്കിയെടുത്ത കേസാണിതെന്ന് ഷിബു അന്ന് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഭവം കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടിയെടുത്ത വിധിയാണെന്നും ചൈല്‍ഡ് ലൈന്‍, പൊലീസ്, കൂടാതെ കോടതിയിലും തന്റെ ദുരവസ്ഥ പറഞ്ഞിട്ടും ഇരയായ എനിക്ക് നീതി ലഭിച്ചില്ലായെന്നും പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളായി രജനി, ജോമോന്‍ എന്നിവര്‍ പറഞ്ഞതിന്റെ പ്രകാരമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും മദ്യകച്ചവടവും ചന്ദന കേസും തങ്ങളുടെ മേല്‍ ഉണ്ടെന്നാരോപിച്ച ഷിബുവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പുതുക്കാട് സ്വദേശിയായ രജനി പറഞ്ഞു.കഴിഞ്ഞ മൂന്നുവര്‍ഷക്കാലം നടന്ന നിയമ പോരാട്ടത്തിന് നീതി ലഭിക്കാത്തതില്‍ വിഷമം ഉള്ളതായും ഇതുകൊണ്ടുതന്നെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






