എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം
എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം

ഇടുക്കി: പീരുമേട് താലൂക്കിലെ തകര്‍ന്ന് വീഴാറായതും ചോര്‍ന്നൊലിക്കുന്നതുമായ എസ്റ്റേറ്റ് ലയങ്ങള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ: ഗിന്നസ് മാടസ്വാമി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ സംസ്ഥാന തൊഴില്‍ വകുപ്പിനോടും ലേബര്‍ കമ്മീഷണറോടും കേന്ദ്ര തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാലവര്‍ഷമാരംഭിച്ചതോടെ ഏതുനിമിഷവും തകര്‍ന്ന വീഴാറായതും ചോര്‍ന്നൊലിക്കുന്നതുമായ എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമസഭ പെറ്റീഷന്‍ കമ്മിറ്റിക്കും ഡോക്ടര്‍ ഗിന്നസ് മാടസ്വാമി നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ സ്‌പെഷ്യല്‍ പ്ലാന്റേഷന്‍ ഓഫീസറുടെ മറുപടി മാത്രമാണ് ലഭിച്ചിരുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായതോടുകൂടി എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഡോ. ഗിന്നസ് മാടസ്വാമി അറിയിച്ചു.
What's Your Reaction?






