തോണിത്തടി ശ്രീനാരായണഗുരുദേവ ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം ആരംഭിച്ചു
തോണിത്തടി ശ്രീനാരായണഗുരുദേവ ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം ആരംഭിച്ചു

ഇടുക്കി: തോണിത്തടി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം ആരംഭിച്ചു. ഉത്സവം 6ന് സമാപിക്കും. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍. മേല്‍ശാന്തി പിവി ഷാജന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പതിവ് ക്ഷേത്രാചാര ചടങ്ങുകള്‍ക്കുപുറമെ പ്രഭാഷണങ്ങള്‍ കുട്ടികളുടെയും ശാഖാ അംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍, കുടുംബസംഗമം, ഘോഷയാത്ര, മഹാപ്രസാദമൂട്ട്, ഉത്സവത്തിന്റെ ഭാഗമായി നടക്കും. തൃക്കൊടിയേറ്റിനുശേഷം യുവ ഗായകന്‍ അരുണ്‍ അനിരുദ്ധന്‍ നയിച്ച ഗാനമേളയും നടന്നു. പ്രസിഡന്റ് അനീഷ് ബാബു, സെക്രട്ടറി വിനോദ് വരയാത്ത് ,ബിജു ചെമ്പന്‍കുളം ,സുരേഷ് പടന്നമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






