രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 

രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 

Feb 4, 2026 - 17:32
 0
രാജകുമാരി ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി ശങ്കര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികളെയും ബ്ലോക്ക്, ജില്ലാ ഡിവിഷന്‍ അംഗങ്ങളെയും അനുമോധിച്ചു. സ്‌കൂള്‍ വികസനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ സമ്മാനകൂപ്പണ്‍ പദ്ധതിയുടെ ബംബര്‍ നറുക്കെടുപ്പും നടന്നു. ഒന്നാം സമ്മാനമായ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉപ്പുതറ സ്വദേശി കൊച്ചുപുരയ്ക്കല്‍ മാത്യു ജോര്‍ജിനും രണ്ടാം സമ്മാനമായ ഫ്രിഡ്ജ് രാജകുമാരി സ്വദേശി പരുത്തിപ്പിള്ളി വിന്‍സെന്റ് ജോസഫിനും മൂന്നാം സമ്മാനമായ ഒരു ഗ്രാം സ്വര്‍ണം നേര്യമംഗലം സ്വദേശിനി എം ഡി സംഗീതക്കും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിഷ ജോര്‍ജ്, പി രാജാറാം, പഞ്ചായത്തംഗങ്ങള്‍, പ്രിന്‍സിപ്പല്‍ എ സി ഷിബി, വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow