രാജാക്കാട് എല്ലക്കല്‍ - മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം:  റോഡ് സംരക്ഷണ സമിതി ധര്‍ണ 5ന് 

രാജാക്കാട് എല്ലക്കല്‍ - മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം:  റോഡ് സംരക്ഷണ സമിതി ധര്‍ണ 5ന് 

Feb 4, 2026 - 16:16
 0
രാജാക്കാട് എല്ലക്കല്‍ - മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചിട്ട് 3 വര്‍ഷം:  റോഡ് സംരക്ഷണ സമിതി ധര്‍ണ 5ന് 
This is the title of the web page

ഇടുക്കി: രാജാക്കാട് എല്ലക്കല്‍ - മുല്ലക്കാനം റോഡ് നിര്‍മാണം നിലച്ചതിനെതിരെ റോഡ് സംരക്ഷണ സമിതി 5ന് റോഡ് ഉപരോധവും ധര്‍ണയും നടത്തും. രാവിലെ 10.30ന് തേക്കിന്‍കാനത്ത് നടത്തുന്ന സമരം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മലയോര ഹൈവേയുടെ ഭാഗമായി എല്ലക്കല്‍ മുതല്‍ മുല്ലക്കാനം വരെയുള്ള 5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡും എല്ലക്കല്ലില്‍ - മുതിരപ്പുഴയാറിന് കുറുകെ പുതിയ പാലവും നിര്‍മിക്കുന്നതിനായി 39 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം ആരംഭിച്ചു. 5 കിലോമീറ്ററില്‍ 2 കിലോമീറ്റര്‍ മാത്രമാണ് ഭാഗികമായി ടാര്‍ ചെയ്തത്. പാലത്തിന്റെ നിര്‍മാണം ഇതുവരെയും ആരംഭിച്ചിട്ടുമില്ല. മഴക്കാലത്തിന് മുമ്പ് തൂണുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ പാലം പണിയും പ്രതിസന്ധിയിലാവും.   മൂന്നാര്‍- തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ ബസ് സര്‍വീസ് നടത്തിയിട്ട് 3 വര്‍ഷമായി. ഗവ. ഐ ടി ഐ, സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വാഹനസൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്. ഇത് സ്ഥാപനങ്ങളിലെ അഡ്മിഷനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും വകുപ്പ് ഓഫീസുകളില്‍ നിരവധി നിവേദനങ്ങളും സമര്‍പ്പിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം നടത്തുന്നത്. കിങ്ങിണി രാജേന്ദ്രന്‍ ചെയര്‍പേഴ്‌സണായും വി കെ മാത്യു ജനറല്‍ കണ്‍വീനറായുമാണ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ചത്. സമരസമിതി കണ്‍വീനര്‍ വി കെ മാത്യു അധ്യക്ഷനാകും. ഫാ. ജോബിന്‍ പേണാട്ടുകുന്നേല്‍, ഫാ. ജോണ്‍ കലൂര്‍, ഫാ. എബിന്‍ ആയിലുമാലില്‍, ബാബു ജോസഫ്, പി ജി സുകുമാരന്‍, അജയന്‍ മാടപ്പിള്ളില്‍ എന്നിവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow