ലബ്ബക്കട ജെപിഎം കോളേജില്‍ എന്‍ഡിആര്‍എഫ് പരിശീലന പരിപാടി നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ എന്‍ഡിആര്‍എഫ് പരിശീലന പരിപാടി നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍ഡിആര്‍എഫ് പരിശീലന പരിപാടി നടത്തി. ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ സുജിത്ത്, എസ്‌ഐ സഞ്ജു സിന്‍ഹ എന്നിവരടങ്ങുന്ന സംഘം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. തീപിടിത്തം, വെള്ളപ്പൊക്കം, അപകടകരമായ സാഹചര്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ, അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മാതൃകകളും അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ഉദ്ഘാടനം ചെയ്തു. ടൂറിസം സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ടിബിന്‍ ടോം, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി നിതിന്‍ അമല്‍ ആന്റണി, ഡോ. വിഷ്ണു സാജന്‍, ഷെറിന്‍ സി ബേബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?