കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി 

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി 

Feb 5, 2026 - 10:23
Feb 5, 2026 - 10:49
 0
This is the title of the web page

 
ഇടുക്കി: കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം പ്രകടനം നടത്തി. രാജീവ് ഭവനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവും ഉള്‍പ്പെടുന്നുവെന്ന വസ്തുതപോലും ബോധപൂര്‍വം വിസ്മരിച്ച നിലപാടാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം കേരളത്തിന്റെ വികസനത്തെ മനഃപൂര്‍വം തടയുന്നതാണെന്നും ഇതിനെതിരെ ശക്തമായ ജനാതിപത്യ പ്രതിഷേധങ്ങള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍, നേതാക്കളായ ജോയി ഈഴക്കുന്നേല്‍, ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, ജയ്‌മോന്‍ കോഴിമല, ജോസ് ആനക്കല്ലില്‍, പ്രശാന്ത് രാജു, ബിജു പൊന്നോലി, പി എസ് മേരിദാസന്‍, എബ്രഹാം പന്തംമാക്കല്‍, സന്തോഷ് ഓലിനാല്‍, കെ റ്റി ജയന്‍, ലിസി ജോണി,സണ്ണി മൂഴയില്‍, പൊന്നപ്പന്‍ അഞ്ചപ്ര, ജോണി വടക്കേക്കര, ഷാജന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow