കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് നാട്ടുകാര്‍ 

കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് നാട്ടുകാര്‍ 

Nov 5, 2026 - 17:15
 0
കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷന്‍ വേണമെന്നാവശ്യം ശക്തം. നിലവില്‍ കൊന്നത്തടി പഞ്ചായത്തിന്റെ മുഴുവന്‍ മേഖലകളും വെള്ളത്തൂവല്‍ സ്റ്റേഷന്റെ പരിധിയിലാണ്. ജില്ലയിലെ മറ്റുസ്റ്റേഷനുകളെ അപേക്ഷിച്ച് വെള്ളത്തൂവല്‍ സ്റ്റേഷന്റെ പരിധി വളരെ കൂടുതലായതിനാലാണ് പുതിയ സ്റ്റേഷന്‍ വേണമെന്നാവശ്യം ശക്തമാകുന്നത്. പഞ്ചായത്തിന്റെ പല മേഖലകളിലും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. പഞ്ചായത്തില്‍ ബെവ്‌കോ ഔട്ട്‌ലൈറ്റ് ഇല്ലാത്തതിനാല്‍ വ്യാജ മദ്യ വില്‍പ്പനയും ലഹരി ഉല്‍പ്പന്നങ്ങങ്ങളുടെ വില്‍പ്പനയും കൂടുതലാണ്. അതിനാല്‍ രാത്രികാല പെട്രോളിങ് ഏര്‍പ്പെടുത്തമെന്നും ആവശ്യമുണ്ട്. അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും മുമ്പാകെ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യമുന്നയിച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow