കാടുകയറിയ കട്ടപ്പന മിനി സിവില്‍സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

കാടുകയറിയ കട്ടപ്പന മിനി സിവില്‍സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

Nov 5, 2026 - 16:28
 0
കാടുകയറിയ കട്ടപ്പന മിനി സിവില്‍സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു
This is the title of the web page

ഇടുക്കി: കാടുകയറിയ കട്ടപ്പന മിനി സിവില്‍സ്റ്റേഷന്‍ പരിസരം നഗരസഭ ആരോഗ്യ വിഭാഗം  ശുചീകരിച്ചു. എഇഒ, ഡിഇഒ ഓഫീസുകള്‍, എക്‌സൈസ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്  തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പരിസരം കാടുകയറി കിടന്നിരുന്നത് നിരവധി പരാതികള്‍ക്ക് കാരണമായിരുന്നു. കെട്ടിടത്തിലേക്ക് കടന്നുവരുന്ന പാതകളുടെ വശങ്ങൡലടക്കം കാടുകയറിതോടെ മേഖലയില്‍ ഇഴജന്തുക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇതോടെയാണ് വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്ലി പി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow