പരപ്പ് മാര്‍ത്തോമാ ഭവന്‍ ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ തുടങ്ങി
പരപ്പ് മാര്‍ത്തോമാ ഭവന്‍ ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ തുടങ്ങി

ഇടുക്കി: ഉപ്പുതറ പരപ്പ് മാര്‍ത്തോമാ ഭവന്‍ ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ തുടങ്ങി. രാവിലെ 6ന് ആരംഭിച്ച തിരുകര്‍മങ്ങള്‍ക്ക് ഫാ. അബ്രാഹംകുന്നപ്പള്ളി, ഫാ. വര്‍ഗീസ് കുളംപള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിനമായ 3ന് രാവിലെ 6ന് ആരാധന, ജപമാല, 6.30ന് കുര്‍ബാന, നൊവേന- ജോണ്‍സണ്‍ പന്തലാനിക്കല്‍, 5ന് കുര്‍ബാന, നൊവേന- ഫാ. ജോബി മഞ്ഞക്കാലായില്‍, 6.30ന് ജപമാല പ്രദക്ഷിണം, തിരുനാള്‍ സന്ദേശം- ഫാ. ജിയോ കണ്ണംകുളം, പാച്ചോര്‍നേര്‍ച്ച. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ തിരുശേഷിപ്പുകള്‍ വണങ്ങാന്‍ അവസരമുണ്ട്.
What's Your Reaction?






