120 ലിറ്റര്‍ വ്യാജമദ്യവുമായി എന്‍ആര്‍ സിറ്റി സ്വദേശി പിടിയില്‍

120 ലിറ്റര്‍ വ്യാജമദ്യവുമായി എന്‍ആര്‍ സിറ്റി സ്വദേശി പിടിയില്‍

Dec 25, 2025 - 12:47
 0
120 ലിറ്റര്‍ വ്യാജമദ്യവുമായി എന്‍ആര്‍ സിറ്റി സ്വദേശി പിടിയില്‍
This is the title of the web page

ഇടുക്കി: വ്യാജമദ്യം തയാറാക്കി വില്‍പ്പന നടത്തിവന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രാജാക്കാട് എന്‍ആര്‍ സിറ്റി വള്ളിശേരില്‍ ബിനോജ്(49) ആണ് പിടിയിലായത്. ഇയാളുടെ വീടിനോടുചേര്‍ന്നുള്ള പന്നിഫാമില്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ വ്യാജമദ്യവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തുന്നു. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഇയാള്‍ വ്യാജമദ്യം തയാറാക്കി വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.
ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്കുമാര്‍ ടി, എക്‌സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ്‌കുമാര്‍ കെ വി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ ബി, പ്രിവന്റീവ് ഓഫീസര്‍മാരായ സിജുമോന്‍ കെ എന്‍, ജലീല്‍ പി എം, അനീഷ് ടി എ, എഇഐ ഷിജു പി കെ, സിഇഒമാരായ ആല്‍ബിന്‍ ജോസ്, ഷോബിന്‍ മാത്യു, അനൂപ് പി ജോസഫ്, അനന്ദു എ, ഗ്രീഷ്മ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow