ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ് നിഷേധിച്ചതായി പരാതി
ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ് നിഷേധിച്ചതായി പരാതി
ഇടുക്കി: ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പന്‍ നഗര്‍ സ്വദേശി അപര്‍ണ ബിനുവിന് ആശുപത്രിയില്‍ സ്‌നാകിങ് നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചതായാണ് ആക്ഷേപം. സംഭവത്തില്‍ പട്ടികജാതി, വര്‍ഗ കമ്മിഷനും കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യുവതിയും കുടുംബവും.
ഊരാളി വിഭാഗത്തില്‍പ്പെട്ട യുവതി അഞ്ചുമാസം ഗര്‍ഭിണിയാണ്. കഴിഞ്ഞദിവസം സ്‌കാനിങ് നടത്താന്‍ എത്തിയപ്പോള്‍ അധികൃതര്‍ വിസമ്മതിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്‌കാനിങ് നിഷേധിക്കുന്നതെന്ന് അപര്‍ണ ആരോപിച്ചു.
ദിവസവേതനാടിസ്ഥാനത്തിലുള്ളവരാണ് സ്‌കാനിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ക്ക് രോഗികളോട് പ്രതിബദ്ധതയില്ലെന്നും പൊതുപ്രവര്‍ത്തകന്‍ പി കെ ജയന്‍ ആരോപിച്ചു.
മുമ്പും ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമെതിരെ സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡോക്ടര്‍മാരും ജീവനക്കാരും സ്വകാര്യ ലാബുകളെ സഹായിക്കാനാണ് ചികിത്സ നിഷേധിക്കുന്നതെന്നും ആക്ഷേപമുണ്ട്.
What's Your Reaction?